Kerala
ഹോട്ടല്‍ വ്യാപാരിയുടെ പേരില്‍ വ്യാജരേഖ ചമച്ച് രണ്ട് കോടിയുടെ നികുതി വെട്ടിപ്പ്; കൊല്‍ക്കത്ത സ്വദേശി ആലുവയില്‍ പിടിയില്‍
ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജി എന്നയാളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്

കൊച്ചി | വ്യാജ രേഖ ചമച്ച് രണ്ടുകോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശി സഞ്ജയ് സിംഗ് (43) നെയാണ് ആലുവ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജി എന്നയാളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കമ്പനികളുടെ ജിഎസ്ടി ബില്ലുകള്‍ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
സജിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ നിന്ന് നിരവധി സ്ഥാപനങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തിയതായി രേഖകളുണ്ടാക്കിയാണ് തട്ടിപ്പ്. ജിഎസ്ടി ഓഫീസില്‍ നിന്ന് രണ്ടുകോടി രൂപയുടെ ബാധ്യതാ നോട്ടീസ് വന്നപ്പോഴാണ് സജി സംഭവം അറിയുന്നത്.
---- facebook comment plugin here -----