National
കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകര പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ഗുദ്ദര്‍ വനത്തില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മു കശ്മീര്‍ പോലീസ്, സി ആര്‍ പി എഫ്, സൈന്യം എന്നിവരുടെ സംയുക്ത സംഘമാണ് ഓപറേഷന്‍ നടത്തിയത്. തിരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാസേനക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ ചികിത്സയിലായിരുന്ന മൂന്ന് സൈനികരില്‍ രണ്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്.
കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാക് പൗരനും മറ്റൊരാള്‍ കശ്മീര്‍ സ്വദേശിയുമാണെന്നാണ് സൂചന.
---- facebook comment plugin here -----