National
തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്
നിരവധി സ്വതന്ത്രര്‍ ഉള്‍പ്പെടെ 74,416 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്
ചെന്നൈ | തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. 268 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ . 640 ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ശനിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്.
നിരവധി സ്വതന്ത്രര്‍ ഉള്‍പ്പെടെ 74,416 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 21 കോര്‍പ്പറേഷനുകള്‍, 138 മുനിസിപ്പാലിറ്റികള്‍, 490 ടൗണ്‍ പഞ്ചായത്തുകള്‍, 649 നഗര തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 12,838 തസ്തികകളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. മൊത്തത്തില്‍, ടൗണ്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യഥാക്രമം 74.68 ശതമാനവും 68.22 ശതമാനവും പോളിംഗ് രേഖപ്പെടുത്തി, ഉയര്‍ന്ന നഗരവല്‍ക്കരിക്കപ്പെട്ട കോര്‍പ്പറേഷനുകളില്‍ 52.22 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്.
ഒരു ദശാബ്ദത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് എഐഎഡിഎംകെ അധികാരത്തിലിരുന്ന 2011ലാണ് അവസാനമായി വോട്ടെടുപ്പ് നടന്നത്.