Connect with us

Taliban

പാക്കിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊരുങ്ങി താലിബാന്‍; അഫ്ഗാന്‍ വിദേശകാര്യ മന്ത്രി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും

കഴിഞ്ഞ മാസം കാബൂള്‍ സന്ദര്‍ശിച്ച പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ക്ഷണിക്കുകയായിരുന്നു

Published

|

Last Updated

കാബൂള്‍ | ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാറിന്റെ ഇടക്കാല വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്താഖി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. നവംബര്‍ 11, 12 തീയതികളിലാണ് സന്ദര്‍ശനം. അഫ്ഗാനില്‍ താലിബാന്‍ അധികാരമേറ്റെടുത്ത ശേഷം ആദ്യമായാണ് പാക്കിസ്ഥാനുമായി നേരിട്ടുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നത്.

കഴിഞ്ഞ മാസം കാബൂള്‍ സന്ദര്‍ശിച്ച പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയെ പക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ക്ഷണിക്കുകയായിരുന്നു. ഉഭയകക്ഷി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും താലിബാന്‍ സര്‍ക്കാറിനെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ പരസ്യമായി അംഗീകരിച്ചിട്ടില്ല.

ഡല്‍ഹിയില്‍ ഇന്ത്യ അധ്യക്ഷ്യം വഹിക്കുന്ന സുരക്ഷാ ഉച്ചകോടിയുടെ പിറ്റേ ദിവസമായിരിക്കും അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനം. അഫ്ഗാനിലെ ഭരണ പ്രതിസന്ധികള്‍ ആവും ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാ വിഷയം. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ചകള്‍. വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളും സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിമാരുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുക. ഏഴ് രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തേക്കില്ല.

---- facebook comment plugin here -----

Latest