Connect with us

suprem court order

ത്വലാഖെ ഹസന്‍ പ്രഥമ ദൃഷ്ട്യ തെറ്റല്ല: സുപ്രീം കോടതി

ത്വലാഖും മുത്വലാഖും ഒരുപോലെയല്ല; ത്വലാഖ് വിഷയം മറ്റേതെങ്കിലും അജണ്ടക്ക് കാരണമാക്കാന്‍ താത്പര്യമില്ല

Published

|

Last Updated

ന്യൂഡല്‍ഹി ‌| ത്വലാഖേ ഹസന്‍ പ്രഥമ ദൃഷ്ട്യതെറ്റാണെന്ന് പറയാനാകില്ലെന്നും ത്വലാഖും മുത്വലാഖും ഒരു പോലെയല്ലെന്നും സുപ്രിംകോടതി. ത്വലാഖേ ഹസന്‍ ഏകപക്ഷീയമാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഒരു യുവതി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷാന്‍ കൗള്‍, എം എം സുന്ദരേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

പ്രഥമദൃഷ്ട്യാ ഹരജിക്കാരോട് താന്‍ യോജിക്കുന്നില്ല. പ്രഥമദൃഷ്ട്യാ ത്വലാഖേ ഹസന്‍ തെറ്റാണെന്നു പറയാനാകില്ല. ത്വലാഖ് വിഷയം മറ്റേതെങ്കിലും അജണ്ടയിലേക്ക് വഴിമാറാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു.

രണ്ടുപേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദാമ്പത്യം തിരിച്ചെടുക്കാനാകാത്ത വിധം തകരുന്ന ഘട്ടത്തില്‍ നമ്മള്‍ വിവാഹമോചനം അനുവദിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഖുല്‍അ് എന്നൊരു അവസരമുണ്ടെന്നും കോടതി ഹരജിക്കാരിയോട് പറഞ്ഞു.

ഓരോ മാസം ഓരോ ത്വലാഖ് ചൊല്ലി മൂന്നു മാസംകൊണ്ട് വിവാഹമോചനം നടത്തുന്ന രീതിയാണ് ത്വലാഖേ ഹസന്‍. ഇത് ഭരണഘടനയുടെ 14, 15, 21, 25 വകുപ്പുകളുടെ ലംഘനമാണെന്ന് യുവതി നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന അഭിഭാഷക പിങ്കി ആനന്ദ് ആണ് ഹരജിക്കാരിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

Latest