Connect with us

Malappuram

എസ് വൈ എസ് മെഗാ ബിരിയാണി ചലഞ്ച് നാളെ; അയ്യായിരം വീടുകളില്‍ മലപ്പുറം ശുഹദാക്കള്‍ അനുസ്മരണം നടത്തി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് പണം സമാഹരിക്കാനാണ് ബിരിയാണി ചലഞ്ച്

Published

|

Last Updated

മലപ്പുറം  |  എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ നാളെ ഞായറാഴ്ച മെഗാ ബിരിയാണി ചലഞ്ച് നടക്കും. കാല്‍ ലക്ഷം പേര്‍ ചലഞ്ചില്‍ പങ്കാളികളാകും. സാന്ത്വന – ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് പണം സമാഹരിക്കാനാണ് ബിരിയാണി ചലഞ്ച്.

നിലവില്‍ എല്ലാ ദിവസവും മലപ്പുറം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണ വിതരണം, ഡയാലിസിസ് ചെയ്യുന്നവര്‍ക്കും നിര്‍ധനരായ രോഗികള്‍ക്കും സാമ്പത്തിക സഹായം, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങളാണ് എസ് വൈ എസിന് കീഴില്‍ നടത്തി വരുന്നത്.

മെഗാ ബിരിയാണി ചലഞ്ചിന്റെ ഭാഗമായി സോണിലെ 69 യൂണിറ്റുകളിലായി അയ്യായിരം വീടുകളില്‍ മലപ്പുറം ശുഹദാക്കള്‍ മൗലിദ് പാരായണം സംഘടിപ്പിച്ചു.സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ബാസ് സഖാഫി കോഡൂര്‍ , റിയാസ് സഖാഫി പൂക്കോട്ടൂര്‍, അന്‍വര്‍ അഹ്സനി പഴമള്ളൂര്‍, അബ്ദുല്‍ ഗഫൂര്‍ അദനി മക്കരപ്പറമ്പ്,ശാക്കിര്‍ അദനി മുണ്ടക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest