Kerala
സ്വരാജിന് സ്ഥാനാര്‍ഥിയെന്ന നിലയില്‍ സ്വീകാര്യത ലഭിച്ചില്ല; നിലമ്പൂര്‍ പരാജയ കാരണം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് സി പി ഐ
നാട്ടുകാരനെന്ന പരിഗണന വോട്ടര്‍മാരിലില്ലായിരുന്നു.

തിരുവനന്തപുരം | നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നേരിട്ട പരാജയത്തിനിടയാക്കിയ വസ്തുതകള്‍ വിലയിരുത്താനൊരുങ്ങി സി പി ഐ. ഇതിനായി പാര്‍ട്ടി മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി മണ്ഡലം കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് ശേഷം വിശദമായ റിപോര്‍ട്ട് നല്‍കും.
ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച എം സ്വരാജിന് സ്ഥാനാര്‍ഥിയെന്ന നിലയില്‍ വലിയ സ്വീകാര്യത ലഭിച്ചില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശം. നാട്ടുകാരനെന്ന പരിഗണന വോട്ടര്‍മാരിലില്ലായിരുന്നു. സി പി എം സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ല.
ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സി പി എമ്മും നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി ചര്‍ച്ച ചെയ്യും. ഉപ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ അടിത്തറക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഇപ്പോഴും സി പി എമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍, തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളിലെ വോട്ട് ചര്‍ച്ച എങ്ങനെ സംഭവിച്ചുവെന്നതില്‍ ഗൗരവതരമായ ചര്‍ച്ച തന്നെയാണ് യോഗത്തില്‍ ഉണ്ടാവുക. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗവും പരാജയ കാരണങ്ങള്‍ വിലയിരുത്തും.