Connect with us

Kerala

ഭാരതാംബ ചിത്രം വേണ്ട, ഔദ്യോഗിക ചിഹ്നങ്ങള്‍ മതി; ഗവര്‍ണറെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി കത്ത് നല്‍കും

ഔദ്യോഗിക പരിപാടികളില്‍ ആര്‍ എസ് എസിന്റെ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക അംഗീകരിക്കാന്‍ കഴിയില്ല

Published

|

Last Updated

തിരുവനന്തപുരം |  ഭാരതാംബ ചിത്രം സംബന്ധിച്ച് വിവാദം പുകയവെ ഗവര്‍ണറെ നിലപാട് അറിയിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. ഭാരതാംബ ചിത്രമല്ല ,സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് ഔദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കേണ്ടതെന്നു കത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കും

രാജ്ഭവനില്‍ സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ ഭാരതാംബ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയതാണ് വിവാദത്തിന് തുടക്കമിട്ടത്. മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാജ്ഭവന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക പരിപാടികളില്‍ ആര്‍ എസ് എസിന്റെ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക അംഗീകരിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. പിന്നാലെ രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാര്‍ച്ചനയും നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്കിയിരുന്നു.

രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടിയില്‍ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചിരുന്നു.
അതിനിടെ ഭാരതാംബയെച്ചൊല്ലി രാഷ്ട്രീയവിവാദം ചൂടുപിടിച്ചതോടെ, പല ജില്ലകളിലും എബിവിപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മന്ത്രി വി ശിവന്‍കുട്ടിയുടെ വസതിയിലേക്കും പ്രതിഷേധം നീണ്ടു.

---- facebook comment plugin here -----

Latest