Kerala
ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജഞ 27ന്
നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്.
തിരുവനന്തപുരം | നിലമ്പൂരിലെ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. 2016നുശേഷം ആദ്യമായാണ് മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുന്നത്.
അതേസമയം, രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യായാണ് ഒരു സിറ്റിങ് സീറ്റ് എല്‍ഡിഎഫിന് നഷ്ടമാകുന്നത്.







