Connect with us

From the print

ഇസ്‌റാഈല്‍ തിരഞ്ഞെടുപ്പ്: അനിശ്ചിതത്വം തുടരുന്നു

നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടിക്കും തീവ്ര വലതുപക്ഷ സഖ്യത്തിനും പാര്‍ലിമെന്റായ നെസറ്റില്‍ 53 സീറ്റ്. 120 അംഗ സഭയില്‍ 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Published

|

Last Updated

തെല്‍ അവീവ് | ഇസ്റാഈല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ 90 ശതമാനം പൂര്‍ത്തിയായിട്ടും ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 89.8 ശതമാനം വോട്ട് എണ്ണിയപ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടിക്കും തീവ്ര വലതുപക്ഷ സഖ്യത്തിനും പാര്‍ലിമെന്റായ നെസറ്റില്‍ 53 സീറ്റ് ലഭിച്ചതായി സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി അറിയിച്ചു. 120 അംഗ സഭയില്‍ 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള യാഷാര്‍ പാര്‍ട്ടി ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യം 48 സീറ്റുമായി തൊട്ടുപിന്നില്‍ തുടരുകയാണ്. അറബ് പാര്‍ട്ടികള്‍ 19 സീറ്റ് സ്വന്തമാക്കി നിര്‍ണായക ശക്തിയായി തുടരുന്നു.

പൊതുതിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ വഴിവിട്ട ഇടപെടലുണ്ടായെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഉത്തരവിട്ടു. അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന ആരോപണങ്ങള്‍ ഖത്വര്‍ വിദേശകാര്യ മന്ത്രാലയം തള്ളി.

Content Highlights:Israel faces political uncertainty following national elections, as neither main coalition secured a definitive majority. The hung parliament has triggered complex coalition negotiations among political blocs. Official results will determine whether a new government forms or fresh elections occur.