Connect with us

Ongoing News

പൊസോട്ട് തങ്ങൾ ആത്മീയ വൈജ്ഞാനിക വിദ്യാഭ്യാസ രംഗത്തെ അതുല്യ മാതൃക: മാരായമംഗലം ഫൈസി

മോളൂർ മസ്വാലിഹിൽ പൊസോട്ട് തങ്ങൾ പത്താമത് ഉറൂസ് മുബാറക്

Published

|

Last Updated

മോളൂർ | ആത്മീയ വൈജ്ഞാനിക വിദ്യാഭ്യാസരംഗത്ത് അതുല്യ മാതൃകകൾ സൃഷ്ടിച്ച മഹത് വ്യക്തിത്വമാണ് സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി പൊസോട്ട് തങ്ങളെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി പ്രസ്താവിച്ചു. മോളൂർ മസ്വാലിഹിൽ നടന്ന പൊസോട്ട് തങ്ങൾ പത്താമത് ഉറൂസ് മുബാറക് വേദിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയോടനുബന്ധിച്ച് മസ്വാലിഹ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഹംദല അലുംനി സംഗമം,സി കെ മുഹമ്മദ് ഉവൈസ് മുസ്ലിയാർ അനുസ്മരണം, സ്ഥാപനത്തിൽ നിന്ന് ഉപരിപഠനത്തിനു പോകുന്ന വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ നടന്നു. മസ്വാലിഹ് പ്രിൻസിപ്പൽ ഹംസകോയ ബാഖവി അൽകാമിലി കടലുണ്ടി അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ഇബ്രാഹിംകുട്ടി ഫൈസി മോളൂർ സ്ഥാന വസ്ത്ര വിതരണം നടത്തി.ബാപ്പു മുസ്ലിയാർ ചളവറ, സൈനുൽ ആബിദീൻ സഅദി മുക്കം,അബ്ദുൽ ഖാദർ ഫൈസി നെല്ലായ, മുഹമ്മദ് കുട്ടി ഹാജി നെല്ലായ തുടങ്ങിയവർ സംബന്ധിച്ചു. മസ്വാലിഹ് ജനറൽ മാനേജർ ശരീഫ് സഅദി ചാലിയം സ്വാഗതം പറഞ്ഞു.
---- facebook comment plugin here -----

Latest