Kerala
മാവൂരിൽ റോഡ് ഇടിഞ്ഞ് ടിപ്പര്‍ ലോറി മറിഞ്ഞു
ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു
കോഴിക്കോട് | കോഴിക്കോട് നഗരത്തിനടുത്ത് മാവൂര്‍ അങ്ങാടിക്ക് സമീപം റോഡ് ഇടിഞ്ഞ് ലോറി മറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അപകടം. പ്രദേശത്ത് രാവിലെ മുതൽ കനത്ത മഴയായിരുന്നു. ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളൊന്നും അപകടസമയത്ത് റോഡിൽ ഇല്ലാത്താതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല. പ്രദേശത്ത് ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു.







