Connect with us

From the print

12 വർഷം; നിഴൽപോലെ ഉപ്പാപ്പക്കൊപ്പം ഹസന്‍ സഖാഫി

ഊണിലും ഉറക്കിലും യാത്രയിലുമെല്ലാം ഒരു നിഴൽപോലെ പിന്തുടരുന്ന അദ്ദേഹത്തിന് സയ്യിദലി ബാഫഖി തങ്ങൾ തങ്ങളുപ്പാപ്പയാണ്.

Published

|

Last Updated

കോഴിക്കോട് | സയ്യിദ്‌ അലി ബാഫഖി തങ്ങൾക്കൊപ്പം ഹാഫിള് ഹസൻ സഖാഫി ജീവിതം മാറ്റിവെച്ചത് 12 വർഷം. 2005ൽ കൊയിലാണ്ടി മർകസ് ഖൽഫാനിൽ വിദ്യാർഥിയായെത്തിയ അദ്ദേഹം പിന്നീട് സയ്യിദലി ബാഫഖി തങ്ങളുടെ ഖാദിമായി മാറി. ഊണിലും ഉറക്കിലും യാത്രയിലുമെല്ലാം ഒരു നിഴൽപോലെ പിന്തുടരുന്ന അദ്ദേഹത്തിന് സയ്യിദലി ബാഫഖി തങ്ങൾ തങ്ങളുപ്പാപ്പയാണ്.

ഉപ്പാപ്പയുടെ ജീവിതം മുഴുസമയമെന്നോണം പ്രാർഥനാനിർഭരമായിരുന്നുവെന്നാണ് ഹസൻ സഖാഫിയുടെ സാക്ഷ്യം. രാത്രി വൈകുവോളമുള്ള ഖുർആൻ പാരായണം തന്നെയായിരുന്നു മുഖ്യം. പുലര്‍ച്ചെ രണ്ടിന് കിടന്നാലും കൃത്യം നാലാകുമ്പോഴേക്ക് എഴുന്നേൽക്കും. മക്കളെയും പേരമക്കളെയും തന്നെയും തഹജ്ജുദിന് വേണ്ടി വിളിച്ചുണർത്തും.
താൻ നാട്ടിൽ പോയാൽ പുലർച്ചെ വീട്ടിലേക്ക് വിളിക്കും. അഞ്ച് ദിവസം മുമ്പ് വരെയുള്ള പതിവാണിതെന്ന് കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഹാഫിള് ഹസൻ സഖാഫി പറയുന്നു.

Content Highlights: Hafiz Hassan Sakhafi spent 12 years as a close companion to Sayyid Ali Bafaqi Thangal. He recalled Thangal’s life of continuous prayer, late-night Quran recitation, and dedication to awakening family for Tahajjud prayers. He remembered Thangal as a loving grandfatherly figure.

---- facebook comment plugin here -----