Kerala
പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; റിപ്പോര്‍ട്ട് തേടി ജില്ലാ കലക്ടര്‍
പെണ്‍കുട്ടിയുടെ മരണത്തില്‍ സ്‌കൂളില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

പാലക്കാട് | പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ചോളോട് സ്വദേശിനി ആശീര്‍ നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍.സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി തെളിവെടുത്തു. അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.അതേ സമയം സ്‌കൂളില്‍ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. വിദ്യാര്‍ഥിനിക്ക് കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറവായതിനാല്‍ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റുക മാത്രമാണുണ്ടായതെന്നാണ് വിദശീകരണം
പെണ്‍കുട്ടിയുടെ മരണത്തില്‍ സ്‌കൂളില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ആശീര്‍ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാര്‍ക്ക് കുറഞ്ഞത്തിന്റെ പേരില്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛന്‍ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു.