Kerala
കോതമംഗലത്ത് ബസ് ജീവനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
വെള്ളത്തില്‍ മുങ്ങിയ ചപ്പാത്തിലൂടെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് അപകടം

കൊച്ചി | കോതമംഗലം പൂയംകുട്ടിയിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍ വച്ച് ബസ് ജീവനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മണികണ്ഠന്‍ചാല്‍ സ്വദേശി ബിജുവിനെ(37) ആണ് കാണാതായത്.
വെള്ളത്തില്‍ മുങ്ങിയ ചപ്പാത്തിലൂടെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് അപകടം. ശക്തമായ മഴയെ തുടര്‍ന്ന് രാത്രി ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. കൈവരി ഇല്ലാത്ത ചപ്പാത്തില്‍ നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു
---- facebook comment plugin here -----