Connect with us

Kerala

നെഹ്‌റുവെന്ന മുസ്ലിം രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി; അഞ്ച് നേരം നിസ്‌കരിക്കാറുണ്ടായിരുന്നെന്നും പി സി ജോര്‍ജ്

ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായെന്നും വാദം

Published

|

Last Updated

ഇടുക്കി | വിചിത്രവും വര്‍ഗീയവുമായ വാദവുമായി ബി ജെ പി നേതാവ് പി സി ജോര്‍ജ്. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നെന്ന് ആരോപിച്ച ജോര്‍ജ് രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണെന്നും ദൈവവിശ്വാസമില്ലെന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ച് നേരം നമസ്‌കരിക്കുകയായിരുന്നെന്നും പി സി ജോര്‍ജ് പറഞ്ഞു.

കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചാണ് വര്‍ഗീയ പ്രസ്താവന നടത്തിയത്. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നും കോടതിയില്‍ തീര്‍ത്തോളാമെന്നും ജോര്‍ജ് വെല്ലുവിളിച്ചു. എച്ച്
ആര്‍ ഡി എസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലും തുടര്‍ന്ന് മാധ്യമങ്ങളോടും സംസാരിക്കുന്നതിനിടെയാണ് ജോര്‍ജിന്റെ പരാമര്‍ശം.

ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണെന്നും അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ലെന്നും ജോര്‍ജ് പറഞ്ഞു.

 

Latest