Connect with us

First Gear

വാഗണ്‍ആറിന് പുതിയ 'സ്‌മൈല്‍' മോഡല്‍ അവതരിപ്പിച്ച് സുസുക്കി

8.60 ലക്ഷം രൂപ മുതല്‍ 11.39 ലക്ഷം രൂപ വരെയാണ് ഈ കാറിന് മുടക്കേണ്ട വില. ഈ വില പരിധിയില്‍ മൂന്ന് വേരിയന്റുകളിലായാണ് ഹാച്ച്ബാക്ക് വിപണിയില്‍ എത്തുക.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും അധികം വില്‍പ്പന നടക്കുന്ന കാറാണ് മാരുതി സുസുക്കി വാഗണ്‍ആര്‍. ബോക്സി ഡിസൈനുള്ള ടോള്‍-ബോയ് ഹാച്ച്ബാക്ക് മാത്രമേ ഇന്ത്യയിലുള്ളൂ. എന്നാല്‍ വാഗണ്‍ആറിന് ‘സ്‌മൈല്‍’ എന്ന പേരില്‍ ഒരു പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. 8.60 ലക്ഷം രൂപ മുതല്‍ 11.39 ലക്ഷം രൂപ വരെയാണ് ഈ കാറിന് മുടക്കേണ്ട വില. ഈ വില പരിധിയില്‍ മൂന്ന് വേരിയന്റുകളിലായാണ് ഹാച്ച്ബാക്ക് വിപണിയില്‍ എത്തുക.

വാഹനത്തിന്റെ രൂപകല്‍പ്പന 2013ല്‍ ആരംഭിച്ച സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്.വാഗണ്‍ആര്‍ സ്‌മൈലിന്റെയും സ്‌പേഷ്യയുടെയും ബോക്‌സി രൂപകല്‍പ്പനയില്‍ സമാനതകള്‍ കാണാം. കാറിന്റെ വശങ്ങളിലും പിന്നിലും സുസുക്കി ലളിതമായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. വിശാലമായ ഉപഭോക്തൃ അടിത്തറ ലക്ഷ്യമിടുന്ന വാഗണ്‍ആര്‍ സ്‌മൈല്‍ വിശാലമായ സിംഗിള്‍ ടോണിലും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലുമാണ് വിപണിയില്‍ എത്തുന്നത്. ഇവയില്‍ പലതിനും കറുത്ത നിറമുള്ള പില്ലറുകളുള്ള ഒരു ഫ്‌ളോട്ടിംഗ് റൂഫ് ഉണ്ടായിരിക്കും.

സുസുക്കി വാഗണ്‍ആര്‍ സ്‌മൈലിന്റെ പ്രാഥമിക യുണീക് സെല്ലിംഗ് പോയിന്റുകളില്‍ ഇലക്ട്രിക് പവര്‍ റിയര്‍ സ്ലൈഡിംഗ് ഡോറുകളും ഉള്‍പ്പെടുന്നുണ്ട്. അടുത്ത കാലത്തായി സ്ലൈഡിംഗ് ഡോറുകളുള്ള മിനി കാറുകളുടെ ഡിമാന്‍ഡില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 660 സിസി ഇന്‍ലൈന്‍ 3 സിലിണ്ടര്‍ ഡിഒഎച്ച്‌സി 12വാല്‍വ് എഞ്ചിനാണ് വാഗണ്‍ആര്‍ സ്‌മൈലിന് തുടിപ്പേകുന്നത്. 49 ബിഎച്ച്പി പവറും 5,000 ആര്‍പിഎംല്‍ 58 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയാണ് ഈ 660 സിസി എഞ്ചിനുള്ളത്. കാറിന്റെ എല്ലാ വകഭേദങ്ങളും സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് വരുന്നത്. വാഗണ്‍ആര്‍ സ്‌മൈലിനായി ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളും ലഭ്യമാണ്.