Connect with us

Kerala

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി; സംഗമത്തിനു പിന്തുണയുമായി സമുദായ സംഘടനകള്‍

ശബരിമല വികസനം മാത്രമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് കെ പി എം എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍

Published

|

Last Updated

തൃശ്ശൂര്‍ | ആഗോള അയ്യപ്പ സംഗമത്തില്‍ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് കെ പി എം എസ് പിന്തുണ പ്രഖ്യാപിച്ചു.

ശബരിമല വികസനം മാത്രമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് കെ പി എം എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. യുവതി പ്രവേശനത്തില്‍ ഇപ്പോള്‍ വിവാദം വേണ്ടെന്നും സുപ്രീം കോടതി തീരുമാനിക്കട്ടെയന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. ആചാര അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനമാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെങ്കില്‍ സഹകരിക്കാമെന്നാണ് എന്‍ എസ് എസ് വ്യക്തമാക്കിയത്.

സംഗമത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി എസ് എന്‍ ഡി പി യോഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 20ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്.

 

Latest