Connect with us

National

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ അന്വേഷണം; സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി

ഭാവിയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുളള നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തണമെന്നും കോടതി

Published

|

Last Updated

ന്യൂഡല്‍ഹി| നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ അന്വേഷണം സസൂഷ്മം നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രം വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഭാവിയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുളള നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടി ആവശ്യം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഹരജികളൊന്നും മുന്നിലില്ലെന്നും ഒരു കത്ത് മാത്രമാണ് ഉളളതെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിക്കെതിരെയുളള ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നേരത്തെ വിസമ്മതിച്ചിരുന്നു. കോടതിയുടെ സമയം പാഴാക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിഭാഷകനോട് പറഞ്ഞത്.

അതേസമയം, ഡല്‍ഹിയില്‍ സമരം തുടരുന്ന സിജെപി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ സിജെപി ഉന്നയിക്കും.

Content Highlights:
The Supreme Court announced it will closely monitor the NEET paper leak probe and directed the Centre to submit a detailed affidavit. The court declined to consider petitions regarding police action against protesting students. Meanwhile, the central government is holding talks with CJP.

 

---- facebook comment plugin here -----

Latest