National
ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ വിട്ടുവീഴ്ചയില്ലെന്ന് സിജെപി ; കേന്ദ്രവുമായി ഇന്ന് ഉച്ചക്ക് ചര്‍ച്ച
ഉച്ചയ്ക്ക് 12.30ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് ചര്‍ച്ച നടക്കുക
ന്യൂഡല്‍ഹി | നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാറുമാി ചര്‍ച്ചക്ക് തയ്യാറായി പ്രതിഷേധക്കാര്‍. ഇതുമായി ബന്ധപ്പെട്ട് കോക്‌റോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രതിനിധി സംഘം കേന്ദ്രമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. സമരക്കാരുമായി എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടക്കുന്നത്.സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത കോക്‌റോച്ച് ജനതാ പാര്‍ട്ടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് വ്യക്തമാക്കി.
ധര്‍മേന്ദ്ര പ്രധാന്റെ രാജിയും പരീക്ഷാ സംവിധാനത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ടുമാണ് വിദ്യാര്‍ഥി സമരം. പാര്‍ലമെന്റിലേക്ക് നടത്തിയ ‘സംസദ് ചലോ’ മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്.
വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സാമൂഹ്യ പ്രവര്‍ത്തകനായ സോനം വാങ്ചുക് തന്റെ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാനീയം കുടിച്ച് സമരം അവസാനിപ്പിച്ചത്.
Content Highlights: The Cockroach Janata Party agreed to meet Union Ministers at Constitution Club regarding Delhi NEET paper leak protests. Social activist Sonam Wangchuk ended his 26 day hunger strike following government assurances. Protesters continue demanding Education Minister Dharmendra Pradhan resignation.




