Kerala
കാസര്‍കോട്ട് വ്യവസായ പാര്‍ക്കില്‍ തീപ്പിടുത്തം
ഫാക്ടറിക്ക് അകത്തുകൂടിയാണ് രണ്ടു മീറ്റര്‍ ആഴത്തില്‍ ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത്.
കാസര്‍കോട് | ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം. പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിലാണ് തീപ്പിടുത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. അപകട സമയത്ത് ഫാക്ടറിയില്‍ ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കാസര്‍കോട്, കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഫാക്ടറിക്ക് അകത്തുകൂടിയാണ് രണ്ടു മീറ്റര്‍ ആഴത്തില്‍ ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത്.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഫയര്‍ഫോഴ്സും ഉദ്യോഗസ്ഥരും പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ വിശദമായ പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Content Highlights: A massive fire broke out at a plastic recycling factory in Chattanchal Industrial Park, Kasaragod early Friday. No casualties were reported as workers were absent. Fireforce units doused the blaze and inspected the nearby GAIL pipeline.




