Connect with us

Kerala

യുവതിയെ എംഡിഎംഎയുമായി വീട്ടില്‍നിന്നും പിടികൂടി 

കഴക്കൂട്ടത്തുനിന്ന് കഴിഞ്ഞദിവസം ഡാന്‍സാഫ് സംഘം പിടികൂടിയ യുവാവില്‍നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

Published

|

Last Updated

 തിരുവനന്തപുരം |  വീട്ടില്‍ സൂക്ഷിച്ച് മാരക ലഹരി വസ്തുക്കള്‍  വില്‍പ്പന നടത്തിവന്ന  യുവതി പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായി. വെട്ടുകാട് ബാലനഗര്‍ സ്വദേശിനി രേഖയാണ് (38) അറസ്റ്റിലായത്. പ്രതിയില്‍ നിന്ന് 38 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കഴക്കൂട്ടത്തുനിന്ന് കഴിഞ്ഞദിവസം ഡാന്‍സാഫ് സംഘം പിടികൂടിയ യുവാവില്‍നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച വൈകീട്ടോടെ രേഖയുടെ വെട്ടുകാട്ടുള്ള വീട്ടില്‍ ഡാന്‍സാഫ് സംഘവും വലിയതുറ പോലീസും ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് വലിയതുറ പോലീസ് അറിയിച്ചു

Content Highlights: A 38-year-old woman named Rekha was arrested from her house in Vettucaud with 38 grams of MDMA. The arrest was made in a joint operation by Valiyathura Police and the DANSAF team. The raid followed secret information obtained from a youth previously apprehended in Kazhakoottam.

Latest