Kerala
പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ല; പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ഹരജിയുമായി അന്‍സിബ
പാലാരിവട്ടം സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും എറണാകുളം സിറ്റി പോലീസ് കമ്മീഷണറെയും പ്രോസിക്യൂട്ട് ചെയ്യണം.
കൊച്ചി | നടി ലക്ഷ്മിപ്രിയക്കും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനുമെതിരെ നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്ത പാലാരിവട്ടം സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും എറണാകുളം സിറ്റി പോലീസ് കമ്മീഷണറെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കോടതിയുടെ അനുമതി തേടി നടി അന്‍സിബ ഹസ്സന്‍ ഹരജി ഫയല്‍ ചെയ്തു. ഓണ്‍ലൈനായാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഹരജി ഇന്ന് കോടതി പരിഗണിക്കും. പരാതിയില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ അനുമതി കൂടാതെ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കോടതിക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നതെന്ന് അന്‍സിബയുടെ അഭിഭാഷകന്‍ മുഹമ്മദ് ഫിര്‍ദൗസ് അറിയിച്ചു.
യൂട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് അന്‍സിബയുടെ ആരോപണം.
Content Highlights:
Actress Ansiba Hasan filed a petition in court seeking prosecution of police officers for not registering an FIR on her complaint. She stated that no action was taken despite filing the grievance. The court is expected to consider the legal plea regarding police negligence soon.



