Connect with us

National

LIVE UPDATES | നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്

പരീക്ഷാ ക്രമക്കേടിൽ മനംനൊന്ത് ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളെ ഓർമ്മിക്കുന്നതിനും, നീതി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസിന്റെ മർദ്ദനമേറ്റ് പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമാണ് പ്രതിപക്ഷ എം പി മാർ ഗാന്ധി സ്മൃതി സന്ദർശിക്കുന്നതെന്ന് രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി | നീറ്റ് പേപ്പർ ചോർച്ചയിൽ (NEET Paper Leak) പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് സമരം ശക്തമാക്കി പ്രതിപക്ഷമായ ഇന്ത്യ സഖ്യം. (INDIA Alliance). പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ സ്മരണ പുതുക്കുന്നതിനും പരിക്കേറ്റ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ (Rahul Gandhi) നേതൃത്വത്തിൽ ജനപ്രതിനിധികൾ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തുകയാണ്.

രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധ്ര ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മൂന്ന് ബസുകളിലായി ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ടത്. രാജ്യത്തെ വിദ്യാർത്ഥികൾ തനിച്ചല്ലെന്നും നീതി ലഭിക്കുന്നതുവരെ മുഴുവൻ പ്രതിപക്ഷവും അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇന്ത്യ ഗേറ്റ് സന്ദർശിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് യാത്രാ പ്ലാനിൽ മാറ്റം വരുത്തുകയായിരുന്നു.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തുന്നത്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രകടനത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പരീക്ഷാ ചോർച്ച വിഷയം ഉന്നയിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ജന്തർ മന്തറിൽ സംഘടിപ്പിച്ച സമരത്തെത്തുടർന്ന് പ്രദേശത്ത് ഒന്നര കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് (Mobile Internet) സേവനങ്ങൾ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് എം പി കുമാരി സെൽജ വ്യക്തമാക്കി.

Content Highlights

INDIA bloc MPs led by Rahul Gandhi marched to Gandhi Smriti in Delhi to support students affected by the NEET paper leak. They remembered students who lost their lives and expressed solidarity with injured protesters.

---- facebook comment plugin here -----

Latest