Connect with us

Saudi Arabia

സഊദി; പുതുതായി ഇരുപത്തിയഞ്ച് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി ഫ്ളൈനാസ്

അഞ്ച് എ330 നിയോ വൈഡ്-ബോഡി വിമാനങ്ങളും ഇരുപത് എ321നിയോ വിമാനങ്ങള്‍ക്കുമാണ് എയര്‍ബസുമായി കരാര്‍ ഒപ്പ് വെച്ചത്.

Published

|

Last Updated

ദമാം|സഊദി അറേബ്യയിലെ പ്രമുഖ ബജറ്റ് എയര്‍ലൈനും മിഡില്‍ ഈസ്റ്റിലെ വേഗത്തില്‍ വളരുന്ന വിമാനക്കമ്പനികളിലൊന്നായ ഫ്ളൈനാസ് സര്‍വിസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി
പുതിയ ഇരുപത്തിയഞ്ച് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. അഞ്ച് എ330 നിയോ വൈഡ്-ബോഡി വിമാനങ്ങളും ഇരുപത് എ321നിയോ വിമാനങ്ങള്‍ക്കുമാണ് എയര്‍ബസുമായി കരാര്‍ ഒപ്പ് വെച്ചത്. പുതിയ വിമാന വാങ്ങലുകള്‍ സ്ഥിരീകരിച്ചതോടെ, A330neo വിമാനങ്ങള്‍ക്കായുള്ള ഫ്ളൈനാസിന്റെ ആകെ സ്ഥിരീകരിച്ച ഓര്‍ഡറുകള്‍ 20 ആയി വര്‍ദ്ധിക്കുകയും, A320 വിമാനങ്ങളുടെ സ്ഥിരീകരിച്ച ഓര്‍ഡറുകള്‍ 215 ആയി ഉയരുകയും ചെയ്തു.

സഊദി എക്സ്ചേഞ്ചില്‍ (തഡാവുള്‍) ലിസ്റ്റുചെയ്ത ആദ്യത്തെ എയര്‍ലൈനായ ഫ്ളൈനാസിന് രാജ്യത്തുടനീളമായി ആറ് പ്രധാന ഓപ്പറേറ്റിംഗ് ബേസുകളാണുള്ളത്. എയര്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിച്ച് രാജ്യത്തെ ടൂറിസം, ലോജിസ്റ്റിക്‌സ് ഗ്ലോബല്‍ ഹബ് ആക്കി മാറ്റുന്നതിലൂടെ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. പുതിയ ഓര്‍ഡറുകള്‍ ഭാവിയില്‍ വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുമെന്നും ഇരുഹറമുകളിലേക്കുള്ള വിശ്വാസികളുടെ യാത്രക്കായുള്ള വ്യോമയാന ശേഷി വര്‍ദ്ധിപ്പിക്കുമെന്നും ഫ്‌ലൈനാസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.

ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഫ്ളൈനാസിന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ബന്ദര്‍ അല്‍മുഹന്ന, ബ്രിട്ടനിലെ സഊദി അംബാസഡര്‍ അബ്ദുല്ല ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍-ദുവൈലെജ്, ഫ്ളൈനാസ് ചെയര്‍മാന്‍ അയ്ദ് അല്‍ജെയ്ദ് എന്നിവരും എയര്‍ബസിന് വേണ്ടി കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് ബിസിനസ് സെയില്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബെനോയിറ്റ് ഡി സെന്റ്-എക്സുപെറിയും കരാറില്‍ ഒപ്പുവച്ചു.

Content Highlights:
Saudi budget airline flynas signed a deal with Airbus for 25 new aircraft, including five A330neo and twenty A321neo models. The agreement was signed in London to boost Saudi Arabia’s air connectivity and global logistics hub targets. The expansion will also enhance capacity for Umrah pilgrims.

 

---- facebook comment plugin here -----

Latest