Connect with us

Kerala

നിതിന്‍ രാജിന്റെ മരണം; ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി

വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് സംഘം കോടതിയുടെ അനുമതിക്ക് കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ കീഴടങ്ങല്‍

Published

|

Last Updated

കണ്ണൂര്‍ |  അഞ്ചരക്കണ്ടിയിലെ സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍എല്‍ നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് മഖ്യപ്രതി ഡോ. എ കെ. റാം ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് പ്രതി ഇയാളെ കീഴടങ്ങിയത്. പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് സംഘം കോടതിയുടെ അനുമതിക്ക് കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ കീഴടങ്ങല്‍.

പ്രതിയുടെ അറസ്റ്റിലുണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടി വരുമെന്ന് നേരത്തെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു തലശ്ശേരി എസ്.സി/എസ്.ടി സ്‌പെഷ്യല്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചത്. അപേക്ഷയില്‍ കോടതി വിധി പറയാനിരിക്കെയാണ് പ്രതി കീഴടങ്ങിയത്

മുന്‍പ് റാം അറസ്റ്റിലായ സമയത്ത് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.അറസ്റ്റിന്റെ കാരണം വാക്കാല്‍ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്ന് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. തുടര്‍ന്ന്, ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള വിശദീകരണം പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാമെന്ന് സ്‌പെഷ്യല്‍ കോടതി വ്യക്തമാക്കുകയായിരുന്നു

Content Highlights: Main accused Dr. AK Ram surrendered before the Kannur Crime Branch in the death case of BDS student RL Nitinraj. The surrender came while police awaited court permission to re-arrest him. Earlier, the Thalassery Special Court criticized the Crime Branch DySP over lapses in the arrest process.

---- facebook comment plugin here -----

Latest