Kerala
കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
അഭിജിത്തിനൊപ്പം യാത്ര ചെയ്തിരുന്ന സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് | താഴെ കൂടരഞ്ഞിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പൂവാറംതോട് സ്വദേശി അഭിജിത്ത് (19) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം .
അഭിജിത്തിനൊപ്പം യാത്ര ചെയ്തിരുന്ന സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവാറംതോട്ടില്‍ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മുക്കത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അഭിജിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: A 19 year old youth Abhijith died in a road accident after his motorcycle collided with a car in Koodaranhi Kozhikode. The accident occurred on Thursday morning while traveling towards Mukkam. Another passenger Sudheesh was injured and admitted to Kozhikode Medical College Hospital.




