Kerala
കേരള സര്‍വകലാശാല: രണ്ട് വിഷയത്തില്‍ ഒരേ ചോദ്യങ്ങള്‍; ചോദ്യപേപ്പറില്‍ വീണ്ടും ഗുരുതര പിഴവ്
എം എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം | കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും ഗുരുതര പിഴവെന്ന് ആരോപണം. ഹിസ്റ്ററി വിഭാഗം നാലാം സെമസ്റ്ററില്‍ നടത്തിയ പരീക്ഷയിലാണ് പിഴവ് കണ്ടെത്തിയത്. എം എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. കാര്യവട്ടം ക്യാമ്പസില്‍ കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിലാണ് പിഴവ് കണ്ടെത്തിയത്. മൂന്ന് ചോദ്യങ്ങള്‍ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി ആവര്‍ത്തിച്ചു ചോദിച്ചുവെന്നാണ് കണ്ടെത്തല്‍. നാല് ചോദ്യങ്ങള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. അതേസമയം, പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.
കേരള സര്‍വകലാശാലയിലെ ചോദ്യപേപ്പറുകളില്‍ തുടര്‍ച്ചയായി പിഴവുകള്‍ കണ്ടെത്തുന്നത് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പരീക്ഷാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതില്‍ കൃത്യമായ പരിശോധന നടക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. പരാതികള്‍ ലഭിച്ചില്ലെങ്കിലും ചോദ്യപേപ്പറുകള്‍ പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരെ സര്‍വകലാശാല നടപടി സ്വീകരിച്ചേക്കും.
നേരത്തെ സര്‍വകലാശാല നടത്തിയ ബി എസ് സി രണ്ടാം സെമസ്റ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറിലും പിഴവ് കണ്ടെത്തിയിരുന്നു. ചോദ്യപേപ്പറില്‍ തന്നെ ഉത്തരവും പ്രിന്റ് ചെയ്ത് വരികയായിരുന്നു. അഞ്ചാം ചോദ്യത്തിനൊപ്പമാണ് ഉത്തരവും പ്രിന്റ് ചെയ്തത്. സംഭവം പരിശോധിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
Content Highlights:
Kerala University faces criticism after issuing identical questions for two different subject exams. The major oversight has raised serious concerns regarding the university’s examination preparation standards. Authorities are expected to look into the matter to prevent recurring errors in upcoming exams.



