Connect with us

Kerala

കേന്ദ്രസര്‍ക്കാരിന്റെ പലിശരഹിത വായ്പ; 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവ നേതാവ് അറസ്റ്റില്‍

റാന്നി പഴവങ്ങാടി സ്വദേശി കോട്ടയില്‍ വീട്ടില്‍ അജി ബി റാന്നി എന്ന അജികുമാര്‍ (38) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | കേന്ദ്രസര്‍ക്കാരില്‍ നിന്ന് പലിശ രഹിത വായ്പയായി വന്‍ തുക വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവ നേതാവ് അറസ്റ്റില്‍. റാന്നി പഴവങ്ങാടി സ്വദേശി കോട്ടയില്‍ വീട്ടില്‍ അജി ബി റാന്നി എന്ന അജികുമാര്‍ (38)നെയാണ് കീഴ്‌വായ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്‌വായ്പുര്‍ ആനിക്കാട് സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്.

2024 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ രണ്ടുതവണയായാണ് അജികുമാര്‍ യുവാവിനെ പറ്റിച്ച് 18 ലക്ഷം രൂപ കൈക്കലാക്കിയത്. വായ്പയോ ഇതിനായി നല്‍കിയ 18 ലക്ഷം രൂപയോ തിരികെ ലഭിക്കാതായതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കീഴ്‌വായ്പുര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഇ അജീബിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ടി അനീഷ്, എന്‍ എസ് ഷാന്‍, എ എസ് ഐ. മുജീബ് ഖാന്‍, സി പി ഒമാരായ സോനു, നെവിന്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി മല്ലപ്പള്ളിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അജി മത്സരിച്ചിരുന്നു. നിര്‍ദിഷ്ട ശബരി റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും പ്രാദേശിക വികസന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യവുമായിരുന്നു.

Content Highlights: A youth leader has been arrested in connection with an Rs 18 lakh financial fraud case. The accused allegedly cheated victims by promising interest-free central government loans. Kerala Police registered a case and initiated a detailed investigation into the scheme.

 

Latest