Connect with us

National

'വിദ്യാര്‍ഥികളുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുത് '; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ര്‍മേന്ദ്ര പ്രധാനെ മാറ്റണം, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സമരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ വീഡിയോയിവിലൂടെ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളുടെ ആവശ്യം വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണെന്നും വീഡിയോവിലൂടെ അവരെ പരിഹസിക്കരുതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍

വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണെന്നും അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുതെന്നും രാഹുല്‍ സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശിച്ചു.’മിസ്റ്റര്‍ മോദി, ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് നമ്മുടെ വിദ്യാര്‍ഥികളുടെ ആവശ്യം. അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുത്- രാഹുല്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാനെ മാറ്റണം, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു

Content Highlights: Rahul Gandhi criticized PM Modi over his late-night video response to protesting NEET students. The opposition leader demanded the immediate resignation of Education Minister Dharmendra Pradhan and strict action against those who assaulted students. He urged the PM not to mock student intelligence

---- facebook comment plugin here -----

Latest