National
ധര്‍മേന്ദ്ര പ്രധാന്റെ രാജി; കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ സിജെപി - കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു
ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധ സമരം 35ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സമവായം കണ്ടെത്താന്‍ കോക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രതിനിധി സംഘം കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച തുടങ്ങി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധ സമരം 35ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച.
വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കാതെ പാര്‍ലമെന്റിലെ ചര്‍ച്ചക്ക് പ്രതിപക്ഷം ഒരുക്കമല്ലെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന് മുമ്പാകെ മൂന്ന് വ്യവസ്ഥകളും രാഹുല്‍ മുന്നോട്ടുവച്ചു. അഴിമതിക്കാരനായ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം, വിദ്യാര്‍ഥികളെ ആക്രമിക്കുകയും തല്ലിചതക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണം, വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം എന്നിവയാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച വ്യവസ്ഥകള്‍.
വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായി സഭ തടസപ്പെടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നുമുള്ള ആവശ്യത്തിന് വഴങ്ങാന്‍ പ്രതിപക്ഷം തയാറായില്ല.
Content Highlights:
Cockroach Janata Party representatives met Union Ministers at Constitution Club to resolve the 35-day Delhi student protest. Rahul Gandhi set three conditions including Union Education Minister’s resignation. Lok Sabha was adjourned for the day amid continuous protests by opposition parties.



