Connect with us

UAE

ഗോൾഡൻ വിസ ഉടമകൾക്ക് വിദേശയാത്ര നിർദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം

വിദേശത്തുള്ളപ്പോൾ സഹായങ്ങൾക്കും കോൺസുലാർ അന്വേഷണങ്ങൾക്കുമായി ഗോൾഡൻ വിസ ഉടമകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക അടിയന്തര ഹോട്ലൈൻ സേവനവും ലഭ്യമാണ്.

Published

|

Last Updated

അബൂദബി| വേനലവധിക്കാലത്ത് വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗോൾഡൻ വിസ ഉടമകൾക്കായി പ്രധാന നിർദേശങ്ങളും സേവന വിവരങ്ങളും പുറപ്പെടുവിച്ച് യു എ ഇ വിദേശകാര്യ മന്ത്രാലയം. വിദേശത്ത് വെച്ച് പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ യു എ ഇ യിലേക്ക് തിരികെയെത്താൻ സഹായിക്കുന്ന “റിട്ടേൺ ഡോക്യുമെന്റ‌്’ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

ഈ അടിയന്തര യാത്രാരേഖ ഒരു തവണത്തെ യാത്രക്ക് മാത്രമായി ഉപയോഗിക്കാവുന്നതാണ്. ലഭിച്ച് ഏഴ് ദിവസത്തിനകം ഇത് ഉപയോഗിച്ച് യു എ ഇയിലേക്ക് തിരിച്ചെത്താം. വിദേശത്തുള്ളപ്പോൾ സഹായങ്ങൾക്കും കോൺസുലാർ അന്വേഷണങ്ങൾക്കുമായി ഗോൾഡൻ വിസ ഉടമകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക അടിയന്തര ഹോട്്ലൈൻ സേവനവും ലഭ്യമാണ്.

Content Highlights:
UAE Ministry of Foreign Affairs issued guidelines for Golden Visa holders traveling abroad for summer vacation. The ministry highlighted emergency consular services including a return document valid for seven days if passports are lost or damaged. A 24-hour hotline is available for assistance.

 

---- facebook comment plugin here -----

Latest