Connect with us

National

വഖഫ് ബോര്‍ഡിന് ആശ്വാസം; ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച ഹൈക്കോടതി നടപടി സുപ്രീംക്കോടതി റദ്ദാക്കി

ജോയിന്റ് സെക്രട്ടറി വെറുമൊരു അംഗമായി തുടരുമെന്ന് സുപ്രീംക്കോടതി

Published

|

Last Updated

ന്യൂഡല്‍ഹി| കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി നടപടിയില്‍ സുപ്രീംക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീംക്കോടതി റദ്ദാക്കി. ജോയിന്റ് സെക്രട്ടറി വെറുമൊരു അംഗമായി തുടരുമെന്ന് സുപ്രീംക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

സംസ്ഥാന വഖഫ് ബോര്‍ഡും വഖഫ് ബോര്‍ഡ് അംഗം ഉമര്‍ ഫൈസിയുമാണ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംക്കോടതിയെ സമീപിച്ചത്. കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങള്‍ വഖഫ് ബോര്‍ഡ് എടുക്കാന്‍ പാടില്ലെന്നും മൂലധന ചെലവുകള്‍ ഉണ്ടാക്കരുതെന്നുമായിരുന്നു കേരള ഹൈക്കോടതി വിധി. വഖഫ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കും തത്കാലം ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്നും കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സഹചര്യത്തിലാണ് കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബോര്‍ഡും ഉമര്‍ ഫൈസിയും സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlights:
The Supreme Court has set aside the Kerala High Court direction placing the Kerala Waqf Board under the supervision of a Joint Secretary. A bench led by Chief Justice Surya Kant ruled on petitions filed by the Waqf Board and member Omar Faizy, restoring the board’s standard operating powers.

 

---- facebook comment plugin here -----

Latest