Connect with us

Kerala

ആശ്വാസ വിധി; അബ്ദുള്‍ റഹീമിന് കുടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി

റഹിമിന്റെ 20 വര്‍ഷത്തെ തടവു ശിക്ഷ അന്തിമമായതോടെ മോചനം ഇനി എളുപ്പമാകും. 

Published

|

Last Updated

റിയാദ്  | സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി തള്ളി. കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹരജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികള്‍ ഉണ്ടാവില്ല. റഹിമിന്റെ 20 വര്‍ഷത്തെ തടവു ശിക്ഷ അന്തിമമായതോടെ മോചനം ഇനി എളുപ്പമാകും.

സഊദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം.20 വര്‍ഷത്തേക്കാണ് കോടതി അബ്ദുല്‍ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറില്‍ കേസിന് 20 വര്‍ഷം തികയും. സ്വകാര്യ അവകാശ നിയമപ്രകാരമുള്ള വധശിക്ഷയാണ് 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നല്‍കിയതോടെ ഒരു വര്‍ഷം മുമ്പ് ഒഴിവായത്. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരം തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കിയിരുന്നത്.വിധിയില്‍ റഹീം നിയമ സഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു.

2006 നവംബറിലാണ് സഊദി ബാലന്‍ മരിച്ച കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്

 

Latest