Connect with us

Alappuzha

ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ സുന്നി സംഘടനകളുടെ പ്രതിഷേധ ജ്വാല

കളങ്കിതനായ ആളെ ജില്ലാ കലക്ടറായി നിയമിച്ച നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി സുന്നി സംഘടനകള്‍ മുന്നോട്ട് പോകുമെന്ന് കേരള മുസ്ലിം ജമാഅത്ത്

Published

|

Last Updated

ആലപ്പുഴ | മാധ്യമപ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫുമായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കളങ്കിതനായ ആളെ ജില്ലാ കലക്ടറായി നിയമിച്ച നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി സുന്നി സംഘടനകള്‍ മുന്നോട്ട് പോകുമെന്നും കേരള മുസ്ലിം ജമാഅത്ത് മുന്നറിയിപ്പ് നല്‍കി.

ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം കലക്ട്രേറ്റ് പരിസരത്ത് സമാപിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം ഹാജി എ ത്വാഹാ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന നിര്‍വാഹകസമിതിയംഗം നൈസാം സഖാഫി സംസാരിച്ചു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് അബ്ദുന്നാസ്വിര്‍ തങ്ങള്‍, ജനറല്‍സെക്രട്ടറി എസ് നസീര്‍ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഹുസൈന്‍മുസ്ലിയാര്‍ കായംകുളം, ജനറല്‍സെക്രട്ടറി ഷാഫിമഹ്‌ളരി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി എം നിസാമുദീന്‍ സഖാഫി, ജനറല്‍സെക്രട്ടറി സനോജ് സലിം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Latest