International
പാകിസ്താനില്‍ വിവാഹ ആഘോഷത്തിന്റെ ചാവേര്‍ സ്‌ഫോടനം; ഏഴ് പേര്‍ കൊല്ലപ്പെട്ടു, 10 പേരുടെ നില ഗുരുതരം
പ്രവിശ്യയിലെ സമാധാന സമിതി അംഗമായ നൂര്‍ അലം മെഹ്ദൂസിന്റെ വസതിയിലാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്
ഇസ്ലാമബാദ് | പാകിസ്താനില്‍ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.
പ്രവിശ്യയിലെ സമാധാന സമിതി അംഗമായ നൂര്‍ അലം മെഹ്ദൂസിന്റെ വസതിയിലാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മരിച്ചവരില്‍ സമാധാന സമിതി നേതാവ് വിഹീദുല്ല മഹ്‌സൂദ് ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഖൈബര്‍ പഖ്തുന്‍ഖ്വ മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദി സ്‌ഫോടനത്തെ ശക്തമായി അപലപിച്ചു
---- facebook comment plugin here -----


