Connect with us

Health

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ മറവിരോഗ സാധ്യത നാല് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം

തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള പൊതുവായ പദമാണ് ഡിമെന്‍ഷ്യ.

Published

|

Last Updated

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ ഡിമെന്‍ഷ്യ(മറവിരോഗം) സാധ്യത നാല് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം. ദ ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ലോകത്ത് മറവി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള പൊതുവായ പദമാണ് ഡിമെന്‍ഷ്യ. പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ രോഗിക്ക് ചിന്ത, വൈജ്ഞാനിക പ്രവര്‍ത്തനം, ഓര്‍മ്മ എന്നിവ നഷ്ടപ്പെടുന്നു.

ചില സന്ദര്‍ഭങ്ങളില്‍ ഡിമെന്‍ഷ്യ ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ ബാധിക്കാം. 2050-ഓടെ ഇന്ത്യയില്‍ ഡിമെന്‍ഷ്യ കേസുകള്‍ ഇരട്ടിയാകും. 2019-ല്‍ ഇത് 38 ലക്ഷത്തില്‍ നിന്ന് 1.14 കോടിയായി ഉയരുമെന്ന് പഠനത്തില്‍ പറയുന്നു. 2011-ല്‍ ജാപ്പനീസ് ജേണല്‍ ഓഫ് ഹ്യൂമന്‍ സയന്‍സസ് ഓഫ് ഹെല്‍ത്ത്-സോഷ്യല്‍ സര്‍വീസസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ നമ്മുടെ ജീവിതശൈലിയും ഡിമെന്‍ഷ്യ രോഗനിര്‍ണയത്തിനുള്ള സാധ്യതയും തമ്മില്‍ പ്രധാന ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു. 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 525 മുതിര്‍ന്നവരെ ഗവേഷകര്‍ നിരീക്ഷിച്ചു. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ ഡിമെന്‍ഷ്യ രോഗനിര്‍ണയം നാലിരട്ടി കൂടുതലാണെന്ന് വിശകലനം വെളിപ്പെടുത്തി. മോശമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള ഘടകങ്ങളാണ്.

 

 

 

 

Latest