Connect with us

Uae

വാഹനങ്ങളുടെ അമിത വേഗത്തിനെതിരെ കര്‍ശന നടപടി

കഴിഞ്ഞ വര്‍ഷം യു എ ഇയില്‍ വാഹനാപകടങ്ങള്‍ എട്ട് ശതമാനം വര്‍ധിച്ചു. രാജ്യത്തുടനീളം 4,748 അപകടം രേഖപ്പെടുത്തി. മരണം 384 ആണ്.

Published

|

Last Updated

ദുബൈ | വാഹനങ്ങള്‍ അമിതവേഗത്തില്‍ ഓടിക്കുന്നതിനെതിരെ ദുബൈ പോലീസിന്റെ നടപടി. വേഗത്തില്‍ നേടുന്ന ഓരോ നിമിഷവും വാഹനമോടിക്കുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ നഷ്ടപ്പെടുത്തിയേക്കാമെന്ന് ദുബൈ പോലീസിലെ ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ ബിന്‍ സുവൈദാന്‍ ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ റോഡുകളില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

കഴിഞ്ഞ വര്‍ഷം യു എ ഇയില്‍ വാഹനാപകടങ്ങള്‍ എട്ട് ശതമാനം വര്‍ധിച്ചു. രാജ്യത്തുടനീളം 4,748 അപകടം രേഖപ്പെടുത്തി. മരണം 384 ആണ്. 2023-ലും 2022-ലും ഉള്ളതിനേക്കാള്‍ കൂടുതലാണിത്. 2023-ല്‍ അപകടം 4,391 ആയിരുന്നു.  ഇരകളില്‍ മൂന്നിലൊന്ന് പേരും കൗമാരക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞാഴ്ച ദുബൈയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വാഹനമോടിച്ചവരില്‍ ഒരാള്‍ അമിതവേഗത്തിലായിരുന്നു. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കാത്തതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. വേഗ പരിധി ഉള്ളിടത്ത് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചാല്‍ 3,000 ദിര്‍ഹം പിഴ ലഭിക്കും. 23 ബ്ലാക്ക് പോയിന്റുകള്‍, 60 ദിവസത്തേക്ക് വാഹനവും ലൈസന്‍സും പിടിച്ചെടുക്കല്‍ എന്നിവയും ഉണ്ടാകും. വേഗ പരിധി 60 കിലോമീറ്ററില്‍ കവിഞ്ഞാല്‍ 1,500 ദിര്‍ഹം പിഴ, ആറ് ബ്ലാക്ക് പോയിന്റുകള്‍, 15 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കല്‍ എന്നിവയാണ് ശിക്ഷ.

 

Latest