Kerala
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ; ദീപ്തി മേരി വര്‍ഗീസ്, ആശാ സനല്‍ തുടങ്ങിയവര്‍ പട്ടികയില്‍
തിരുവനന്തപുരം | മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ ഒരാഴ്ചക്കുള്ളില്‍ തിരഞ്ഞെടുത്തേക്കും. ദീപ്തി മേരി വര്‍ഗീസ്, ആശാ സനല്‍, ഫാത്വിമ റോസ്‌ന എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ശ്രീകുമാരി രാമചന്ദ്രന്‍, ജെബി മേത്തര്‍ എന്നിവരും പരിഗണനയിലുണ്ട്.
ലതികാ സുഭാഷ് രാജിവച്ച ഒഴിവിലേക്കാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
---- facebook comment plugin here -----


