Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കാതെ സഭയില്‍ പ്രതിപക്ഷ ബഹളം

സ്വര്‍ണം കട്ടത് ആരപ്പാ എന്ന് അടൂര്‍ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ സഭയില്‍ സമരം ചെയ്യുകയാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കാതെ സഭയില്‍ പ്രതിപക്ഷ ബഹളം. സഭ തുടങ്ങിയതോടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. എസ് ഐ ടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നു പാരടി പാട്ടും ബഹളവും ആരംഭിക്കുകയായിരുന്നു.

പ്രതിപക്ഷത്തിനു മറുപടിയുമായി എത്തിയ മന്ത്രി എം ബി രാജേഷ് ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാത്തതില്‍ പ്രതിപക്ഷത്തെ പരിഹസിച്ചു. അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്ന് എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷത്തിന് വിഷയം ചര്‍ച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. ഇത് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും എം ബി രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നു.

ഇതോടെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എം എല്‍ എമാരും എഴുന്നേറ്റ് നിന്നു. ബാനര്‍ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു കൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയില്‍ നടക്കുന്നത്. പോറ്റി പാട്ടും പ്ലക്കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്വര്‍ണം കട്ടത് ആരപ്പാ എന്ന് അടൂര്‍ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ സഭയില്‍ സമരം ചെയ്യുകയാണെന്നും എംബി രാജേഷ് പറഞ്ഞു.

യഥാര്‍ഥ പ്രതികള്‍ അകപ്പെടുന്ന ദിവസം പാടാന്‍ ഞങ്ങളൊരു പാട്ട് ബാക്കുവെച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞതോടെ പാരഡി പാട്ട് പ്രതിപക്ഷം ഉച്ചത്തില്‍ പാടി. ഇതോടെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ച് എഴുന്നേറ്റു. ‘സ്വര്‍ണ്ണം കട്ടത് ആരപ്പാ..കോണ്‍ഗ്രസ് ആണ് അയ്യപ്പാ.. ‘എന്ന് തിരിച്ചു പാടിയാണ് ഭരണപക്ഷത്തിന്റെ പ്രതിരോധം.

 

Latest