Connect with us

Kerala

ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിക്കാന്‍ തീരുമാനം എടുത്തത് യു ഡി എഫ് ഭരണ കാലത്ത്

2014ലാണ് പുതിയ കൊടിമരം സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. രേഖകള്‍ രേഖകള്‍ പ്രകാരം യു ഡി എഫ് കാലത്തെ എം വി ഗോവിന്ദന്‍ നായരുടെ ഭരണസമിതിയും സംശയത്തിന്റെ നിഴലിലാവുകയാണ്

Published

|

Last Updated

പത്തനംതിട്ട | ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിക്കാന്‍ തീരുമാനം എടുത്തത് യു ഡി എഫ് ഭരണ കാലത്ത്. എം പി ഗോവിന്ദന്‍ നായരുടെ നേതൃത്വത്തിലുള്ള ബോര്‍ഡ് എടുത്ത തീരുമാനം പ്രയാര്‍ ഗോപാലകൃഷ്ണന്റെ കാലത്തെ ഭരണസമിതിയാണ് നടപ്പാക്കിയത്.

ദേവപ്രശ്‌ന വിധിപ്രകാര പെയിന്റ് അടിച്ചതും ജീര്‍ണതയും കണ്ടെത്തിയതാണ് കൊടിമരം മാറ്റാന്‍ കാരണമായി. 2014ലാണ് പുതിയ കൊടിമരം സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. രേഖകള്‍ രേഖകള്‍ പ്രകാരം യു ഡി എഫ് കാലത്തെ എം വി ഗോവിന്ദന്‍ നായരുടെ ഭരണസമിതിയും സംശയത്തിന്റെ നിഴലിലാവുകയാണ്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസുവിന്റെ അപ്പീല്‍. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെടുന്നു.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. ശബരിമല സ്വര്‍ണകൊള്ളയില്‍ റിമാന്‍ഡില്‍ ഉള്ള മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതിയും ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം തേടിയാണ് മുരാരി ബാബു കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest