Connect with us

Kerala

സംസ്ഥാനത്ത് പൊതുപണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു; കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല, കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കെത്തിയവരെ തടഞ്ഞു

കടകമ്പോളങ്ങള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പൊതുപണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. കെ എസ് ആര്‍ ടി സി ഇന്നും സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനാല്‍ ജീവനക്കാര്‍ ഇന്ന് ജോലിക്കെത്തുമോ എന്ന് അല്‍പ സമയത്തിനകം അറിയാനാകും.ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്ന് ് എന്‍ജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് പലയിടത്തും ഇന്നലെ വാഹനങ്ങള്‍ക്കെതിരേയും തുറന്ന കടകള്‍ക്കെതിരെയും അക്രമങ്ങള്‍ നടന്നിരുന്നു.തിരുവനന്തപുരത്ത് ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നില്ല. കോഴിക്കോട് പണിമുടക്കിന്റെ രണ്ടാം ദിവസവും പെട്രോള്‍ പമ്പുകള്‍ ഭൂരിഭാഗവും തുറന്നിട്ടില്ല. തുറന്ന പമ്പില്‍ നല്ല തിരക്കാണ്. പമ്പുകള്‍ തുറക്കണമെന്നും , ആവശ്യമായ സുരക്ഷയൊരുക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ജോലിക്കെത്തുന്നവരെ സി ഐ ടി യു തൊഴിലാളികള്‍ തടഞ്ഞു. തുടര്‍ന്ന് ജോലിക്കെത്തിയവര്‍ മടങ്ങി പോയി

സെക്രട്ടേറിയറ്റിലെ അയ്യായിരത്തോളം ജീവനക്കാരില്‍ ഇന്നലെ ജോലിക്കെത്തിയത് 32 പേര്‍ മാത്രമാണ്.് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യ പകല്‍ സംസ്ഥാനത്ത് ഹര്‍ത്താലായി മാറിയിരുന്നു. പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു.ട്രെയിന്‍ സര്‍വ്വീസ് തുടര്‍ന്നെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. സമരക്കാര്‍ ഒരിടത്തും ട്രെയിനുകള്‍ തടഞ്ഞില്ല.

Latest