Kerala
എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം 28, 29 തീയതികളിൽ
7,000 വിദ്യാർഥികൾ പങ്കെടുക്കും

കോഴിക്കോട് | ധാർമിക വിപ്ലവ വഴിയിൽ അഞ്ച് പതിറ്റാണ്ടിൻ്റെ തിളക്കവുമായി മുന്നേറുന്ന എസ് എസ് എഫിൻ്റ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായുള്ള സംസ്ഥാന പ്രതിനിധി സമ്മേളനം ഈ മാസം 28, 29 തീയതികളിൽ കോഴിക്കോട് സ്വപ്‌ന നഗരിയിൽ നടക്കും. 7,000 വിദ്യാർഥി പ്രതിനിധികൾ സംബന്ധിക്കുന്ന പരിപാടിയിൽ 17 സെഷനുകളിലായി 50 പ്രമുഖർ സംബന്ധിക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശനിയാഴ്ച രാവിലെ 8.30 ന് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പതാക ഉയർത്തും.
ഒമ്പതിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന ജന. സെക്രട്ടറി സി എൻ ജഅ്ഫർ കീ നോട്ട് അവതരിപ്പിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ടി കെ അബ്ദുർറഹ്്മാൻ ബാഖവി സംബന്ധിക്കും. “അൽ ഇസ്‌ലാം മനുഷ്യനെ കാണുന്ന ദർശനങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന പഠനത്തോടെ വിവിധ സെഷനുകൾക്ക് തുടക്കമാകും.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സി മുഹമ്മദ് ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, ബഷീർ ഫൈസി വെണ്ണക്കോട് ആദ്യ സെഷനിലെ പഠനങ്ങൾക്ക് നേതൃത്വം നൽകും. രണ്ടാമത്തെ സെഷനിൽ “മനുഷ്യൻ്റെ മതം, രാജ്യത്തിൻ്റെ മതേതരത്വം’ വിഷയത്തിൽ മാധ്യമ പ്രവർത്തകരായ കെ ജെ ജേക്കബ്, ദാമോദർ പ്രസാദ്, മുഹമ്മദലി കിനാലൂർ സംബന്ധിക്കും.
മൂന്നാമത് സെഷനിൽ “ശരികളുടെ സൗന്ദര്യം’ വിഷയത്തിൽ രാജീവ് ശങ്കരൻ, കെ സി സുബിൻ, എസ് ശറഫുദ്ദീൻ പങ്കെടുക്കും. ചിന്തയുടെ ചിറകുകൾ എന്ന വിഷയത്തിൽ നടക്കുന്ന നാലാമത് സെഷനിൽ അബ്ദുല്ല വടകര പ്രഭാഷണം നടത്തും. “ആശയങ്ങൾ ജയിച്ച കാലങ്ങൾ’ എന്ന വിഷയത്തിൽ വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, കലാം മാവൂർ സംസാരിക്കും.
ആറാമത്തെ സെഷനിൽ സമസ്ത സെക്രട്ടറി പേരോട് അബ്ദുർ റഹ്മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ത്വാഹാ സഖാഫി, എൻ എം സ്വാദിഖ് സഖാഫി പ്രഭാഷണം നടത്തും. രാത്രി 10.30ന് നടക്കുന്ന സമരത്തെരുവിലെ സംഘഗാനങ്ങൾ ആവിഷ്‌കാര പരിപാടിയോടെ ആദ്യ ദിവസത്തെ ചടങ്ങുകൾ സമാപിക്കും.
രണ്ടാം ദിവസം രാവിലെ ആറിന് ‘അർറസൂൽ; മധുരമുള്ള ചിത്രങ്ങൾ’ വിഷയത്തിൽ ദേശീയ പ്രസിഡൻ്റ് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി നടത്തുന്ന പ്രഭാഷണത്തോടെ ആരംഭിക്കും.
ഏഴിന് ജനങ്ങൾ, രാഷ്ട്രം വിചാര വിനിമയങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചക്ക് എം അബ്ദുൽ മജീദ് , ടി എ അലി അക്ബർ, സി ആർ കെ മുഹമ്മദ് നേതൃത്വം നൽകും. ഒമ്പതിന് വിദ്യാഭ്യാസം വിദ്യാർഥികൾ പുനരാലോചിക്കുന്നു വിഷയത്തിൽ അക്കാദമിക് ടോക് നടക്കും.
കേരള – കേന്ദ്ര സർവകലാശാല പ്രൊഫസ്സർ ഡോ. അമൃത് ജി കുമാർ, എം മുഹമ്മദ് സ്വാദിഖ് സംബന്ധിക്കും. 10.30 ന് “ഇന്ത്യൻ പൊളിറ്റിക്‌സ്, ഭരണഘടനയാണ് ശരി’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ടി ടി ശ്രീകുമാർ, മുസ്തഫ പി എറയ്ക്കൽ സംസാരിക്കും.
ഉച്ചക്ക് 12ന് വെളിച്ചത്തിൻ്റെ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ റഹ്്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. 12.30 ന് നവോത്ഥാനത്തിൻ്റെ നേരുകൾ എന്ന വിഷയത്തിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ പി ജാബിർ, കെ ബി ബഷീർ സംസാരിക്കും. 1.30ന് തുടർച്ചയുള്ള സമരങ്ങൾ എന്ന വിഷയത്തിൽ സി കെ റാശിദ് ബുഖാരി പ്രഭാഷണം നടത്തും. 2.30ന് സമാപന സംഗമം നടക്കും. സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കെ കെ അഹ്്മ്മദ് കുട്ടി മുസ്‌ലിയാർ, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി സംബന്ധിക്കും.
തുടർന്ന് നടക്കുന്ന വിദ്യാർഥി റാലിയിൽ ആയിരക്കണക്കിന് പേർ അണിനിരക്കും. അരയിടത്തുപാലത്ത് നിന്നാരംഭിച്ച് മുതലക്കുളം മൈതാനിയിൽ സമാപിക്കും. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി ഇന്ന് നടക്കുന്ന സംസ്ഥാന കൗൺസിലിൽ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കും.
വാർത്താസമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ടി കെ അബ്ദുർറഹ്്മാൻ ബാഖവി, എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സി എൻ ജഅ്ഫർ, സംസ്ഥാന സെക്രട്ടറി കെ ബി ബശീർ, ജില്ലാ ജന. സെക്രട്ടറി അഫ്‌സൽ ഹുസൈൻ സംബന്ധിച്ചു.