From the print
എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ് പ്രൗഢമായി
കടലുണ്ടി പക്ഷിസങ്കേതത്തിൽ നടന്ന ഗ്രീൻ സമ്മിറ്റ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കെ സഹദേവൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് | പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമാർജനം പൊതുജനത്തിനുള്ള ശിക്ഷയാകരുതെന്ന് എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ് അഭിപ്രായപ്പെട്ടു. കടലുണ്ടി പക്ഷിസങ്കേതത്തിൽ നടന്ന ഗ്രീൻ സമ്മിറ്റ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കെ സഹദേവൻ ഉദ്ഘാടനം ചെയ്തു. പാനൽ ചർച്ചകൾ, പേപ്പർ പ്രസന്റേഷൻ, എക്‌സ്പർട്ട് ടോക് നടന്നു. സെഷനുകളിൽ ഡി അനിൽകുമാർ, സുകുമാരൻ ചാലിഗദ്ദ, ഡോ. നഈം, ഡോ. എം എസ് മുഹമ്മദ്, സി കെ നജ്മുദ്ദീൻ, ടി കെ മുഹമ്മദ് യാസീൻ, താജുദ്ദീൻ അബൂബക്കർ സംസാരിച്ചു. ബാസിം നൂറാനി, ഹാരിസ് റഹ്്മാൻ, സഹദ് ഖുതുബി, സ്വാദിഖ് അഹ്‌സനി, മുഹമ്മദ് സ്വാദിഖ് തെന്നല, ഹബീബ് റഹ്്മാൻ കാവനൂർ, ജെ പി ജംഷീർ അംജദി സംബന്ധിച്ചു.
പരിസ്ഥിതി വിഷയത്തിൽ സംവാദങ്ങളും ജനപങ്കാളിത്ത പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് നടത്തിവരുന്നത്.