International
'സയണിസ്റ്റ് ശത്രു ഒരു വലിയ കുറ്റം ചെയ്തു; അവര്‍ക്ക് ശിക്ഷ ലഭിക്കണം'
ശത്രുക്കള്‍ക്ക് അവരുടെ സാഹസിക പ്രകോപനത്തിന് കഠിനമായ ശിക്ഷ ലഭിക്കും

തെഹ്‌റാന്‍| ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതില്‍ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തു, ഒരു വലിയ കുറ്റം ചെയ്തു. അവര്‍ക്ക് ശിക്ഷ ലഭിക്കണം, അത് ലഭിച്ചു കൊണ്ടിരിക്കുകയാണ. ശത്രുക്കള്‍ക്ക് അവരുടെ സാഹസിക പ്രകോപനത്തിന് കഠിനമായ ശിക്ഷ ലഭിക്കും-ഖാംനഈ പറഞ്ഞു
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ നടന്ന യു എസ് ആക്രമണങ്ങളില്‍ ഖാംനഈയുടെ ആദ്യ പ്രതികരണമാണിത്.ഞായറാഴ്ചയാണ് ഇറാനിലെ ഫോര്‍ദോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പര്‍വതത്തിലും മറ്റ് രണ്ട് കേന്ദ്രങ്ങളിലും അമേരിക്ക ആക്രമണം നടത്തിയിരുന്നു
---- facebook comment plugin here -----