Connect with us

International

തിരിച്ചടിക്കൊരുങ്ങി ഇറാന്‍; യു എസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതായി സൂചന

യുഎസ് ആക്രമണങ്ങള്‍ക്കുള്ള മറുപടി, അതിന്റെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ സൈന്യം തീരുമാനിക്കുമെന്ന് ഇറാന്‍

Published

|

Last Updated

തെഹ്‌റാന്‍  | ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിന് മറുപടിയായി യുഎസ് സൈനിക താവളങ്ങളെ ഇറാന്‍ ലക്ഷ്യമിടുന്നതായി സൂചന. യുഎസ് ആക്രമണങ്ങള്‍ക്കുള്ള മറുപടി, അതിന്റെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ സൈന്യം തീരുമാനിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. നയതന്ത്ര സാധ്യതകള്‍ അമേരിക്ക പൂര്‍ണമായി ഇല്ലാതാക്കിയെന്നും ഇറാന്‍ ആരോപിച്ചു.

അതേ സമയം ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണങ്ങളുടെ പൂര്‍ണ്ണമായ പ്രത്യാഘാതം ഇപ്പോഴും വ്യക്തമായിട്ടില്ല. ഫോര്‍ദോ ആണവ കേന്ദ്രത്തിലെ നാശനഷ്ടങ്ങള്‍ നിലവില്‍ വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് യുഎന്‍ ആണവ മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.

ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്ക് പരുക്കേറ്റതായും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ആക്രമണങ്ങളില്‍ മരിച്ചവരില്‍ 380 സാധാരണക്കാരെയും 253 സുരക്ഷാ സേനാംഗങ്ങളെയും തിരിച്ചറിഞ്ഞതായി വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് എന്ന സംഘടന അറിയിച്ചു. ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 400 പേര്‍ കൊല്ലപ്പെടുകയും 3,056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇറാന്‍ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കിയിരുന്നത്.

 

Latest