Connect with us

Uae

ദുബൈ; സൈക്കിൾ ഉപയോഗിക്കുന്നവരിൽ അഞ്ച് ശതമാനം വർധന

എമിറേറ്റിലെ സൈക്കിൾ പാതകളുടെ നീളം ഈ വർഷം പകുതിയോടെ 560 കിലോമീറ്ററായി വർധിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിഅറിയിച്ചു.

Published

|

Last Updated

ദുബൈ| എമിറേറ്റിലെ സൈ ക്കിൾ പാതകളുടെ നീളം ഈ വർഷം പകുതിയോടെ 560 കിലോമീറ്ററായി വർധിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. 2006-ൽ ഒമ്പത് കി. മീ. ആയിരുന്നു ഇത്. എമിറേറ്റിലെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതും റെസിഡൻഷ്യൽ ഏരിയകളെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പൊതുഗതാഗത സ്റ്റേഷനുകളിലേക്കും കൂട്ടിച്ചേർക്കുന്നതുമായ ഒരു വലിയ ശൃംഖലയുടെ ഭാഗമാണ് ഈ സൈക്കിൾ പാതകൾ. നിലവിൽ അൽ വർഖയെ സെയ്ഹ് അൽ സലാമുമായി ബന്ധിപ്പിക്കുന്ന പാത, അൽ ഖവാനീജിനെ അൽ മംസറുമായി ബന്ധിപ്പിക്കുന്ന പാത, അൽ സുഫൂഹിനെ ദുബൈ ഹിൽസുമായി ബന്ധിപ്പിക്കുന്ന ഹെസ്സ സ്ട്രീറ്റിലൂടെയുള്ള പാത എന്നിവ ഉൾപ്പെടെ ഏകദേശം 100 കിലോമീറ്റർ നീളമുള്ള പാതകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

2030 ഓടെ ഈ പാതകളുടെ നീളം ഏകദേശം 1,000 കിലോമീറ്ററായി വർധിപ്പിക്കാനും ആർ ടി എക്ക് പദ്ധതിയുണ്ട്. ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കാനും ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായി ദുബൈയുടെ സ്ഥാനം നിലനിർത്താനും സഹായിക്കുന്നതാണ് ഈ പാതകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 2024 അവസാനത്തോടെ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധന ഉണ്ടായിട്ടുണ്ട്.

 

 

Latest