Connect with us

Kuwait

ഇറാൻ ആണവ നിലയങ്ങൾക്കുനേരെ അമേരിക്കയുടെ ആക്രമണം; കുവൈത്ത് അതീവ ജാഗ്രതയിൽ

അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അതിവിപുലമായ തയ്യാറെടുപ്പുകളുമാണ് കുവൈത്ത് അധികൃതർ നടത്തിവരുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി|ഇറാൻ ആണവ നിലയങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമത്തെ തുടർന്ന് സൗഹൃദരാജ്യമായ കുവൈത്തും അതീവ ജാഗ്രതയിൽ. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അതിവിപുലമായ തയ്യാറെടുപ്പുകളുമാണ് കുവൈത്ത് അധികൃതർ നടത്തിവരുന്നത്. ഇതിനു മുന്നോടിയായി പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ സബാഹിന്റെ നേതൃത്വത്തിൽ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തിയതായും റിപ്പോർട്ട്. മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിനും അപ്പപ്പോൾ എടുക്കുന്ന നടപടിക്രമങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും വിവിധ സർക്കാർ ഏജൻസികൾ നടത്തിവരുന്ന എല്ലാ ശ്രമങ്ങളെയും യോഗം അവലോകനം ചെയ്തു.
അടിയന്തര സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിരമായ നിരീക്ഷണം തുടരുവാനും യോഗം തീരുമാനിച്ചു. ഇതോടൊപ്പം ആവശ്യഘട്ടങ്ങളിൽ സർക്കാറിനെ സഹായിക്കുന്നതിന് എല്ലാ നടപടികളും പൂർത്തിയാക്കിയതായി ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ധനകാര്യ മന്ത്രാലയ സമുച്ചയത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലെ കെട്ടിടങ്ങളിൽ 900 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഷെൽട്ടറുകൾ ഒരുക്കിയതായുംമന്ത്രാലയം അറിയിച്ചു. ആവശ്യമെങ്കിൽ സർക്കാർ കാര്യാലയങ്ങളിലെ ജോലി ഓൺലൈനായി പരിവർത്തിപ്പിക്കുവാനുള്ള സംവിധാനങ്ങളും സജീവമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ വ്യോമാതിർത്തിയിലെ ജലാശയങ്ങളിലും ഉടനീളം ഉള്ള റേഡിയേഷൻ അളവ് നിരന്തരമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിക്കുന്നു. ആണവ തോതിൽ ഇതുവരെ വ്യത്യാസം രേഖപ്പെടുത്തിയിട്ടില്ലന്നും ഇറാന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണങ്ങളെയും അന്താരാഷ്ട്ര നിയലംഘനത്തെയും കുവൈത്ത് ശക്തിയായി അപലപിച്ചു.ഇറാനിലെ സമീപകാല സംഭവവികാസങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്കും സ്ഥിരതക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ കുവൈത്ത് വളരെയധികം ആശങ്കയോടെ നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൈനിക നടപടികൾ പൂർണമായും നിർത്തിവെക്കാനും പ്രാദേശിക സുരക്ഷയുംസ്ഥിരതയും ഉറപ്പാക്കാനും ഫലപ്രദമായ പരിഹാരങ്ങൾക്കായുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും കുവൈത്ത് പ്രക്യപിച്ചു. ഫലപ്രദമായ പരിഹാരങ്ങൾക്കായുള്ളഎല്ലാ ശ്രമങ്ങളും തുടരുമെന്നും അധികൃതർ പറഞ്ഞു.

Latest