Kerala
നിലമ്പൂരിലെ വിജയത്തില്‍ ഒരാള്‍ക്കും ക്രെഡിറ്റ് കൊടുക്കാനാകില്ല: അടൂര്‍ പ്രകാശ്
നിലമ്പൂരിലേത് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായുള്ള വിജയമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്
തിരുവനന്തപുരം | നിലമ്പൂരിലേത് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായുള്ള വിജയമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. നിലമ്പൂരിലെ വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയത്തില്‍ ഒരാള്‍ക്കും ക്രെഡിറ്റ് കൊടുക്കാന്‍ കഴിയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ചും അടൂര്‍ പ്രകാശ് പ്രതികരിച്ചു. അടച്ച വാതില്‍ തുറക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനമെടുക്കും. അന്‍വറിന്റെ ആരോപണങ്ങള്‍ക്കു മറുപടിയില്ലെന്നും അദേഹം പ്രതികരിച്ചു







