Connect with us

UAE

രാജസ്ഥാനുമായി സാമ്പത്തിക-വിനോദസഞ്ചാര സഹകരണം വിപുലീകരിക്കാൻ യു എ ഇ

നേരിട്ടുള്ള വിമാന സർവീസുകളും പുതിയ നിക്ഷേപ മേഖലകളും പരിഗണനയിൽ

Published

|

Last Updated

അബൂദബി|യു എ ഇയും ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനും തമ്മിലുള്ള സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ പങ്കാളിത്തം കൂടുതൽ വിപുലീകരിക്കാൻ ധാരണയായി. യു എ ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മറിയും രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയും തമ്മിൽ ജയ്പൂരിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന വിഷയങ്ങൾ ചർച്ചയായത്.
ജയ്പൂരിൽ സംഘടിപ്പിച്ച പ്രത്യേക വിനോദസഞ്ചാര-നിക്ഷേപ വട്ടമേശ സമ്മേളനത്തിൽ യു എ ഇയിലെയും രാജസ്ഥാനിലെയും പ്രമുഖ പ്രതിനിധികൾ പങ്കെടുത്തു.

പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കൽ, പൈതൃക മേഖലകളുടെ പ്രയോജനപ്പെടുത്തൽ, അത്യാധുനിക ഹോട്ടൽ പദ്ധതികൾ, ഇരുപ്രദേശങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ വർധിപ്പിക്കൽ എന്നിവ ചർച്ചകളിൽ പ്രധാന വിഷയങ്ങളായി. മെഡിക്കൽ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, അടിസ്ഥാന സൗകര്യ വികസനം, നൂതന ഉത്പാദനം, റിയൽ എസ്റ്റേറ്റ്, ആഭരണ നിർമാണം തുടങ്ങിയ മേഖലകളിലെ പുതിയ നിക്ഷേപ സാധ്യതകളും ഇരുവിഭാഗവും വിലയിരുത്തി.

രാജസ്ഥാനിലെ വ്യവസായ സ്ഥാപനങ്ങൾക്ക് ഗൾഫ്-ആഗോള വിപണികളിലേക്ക് പ്രവേശിക്കാനുള്ള പ്രധാന കവാടമായി യു എ ഇയെ ഉപയോഗപ്പെടുത്താനും, ഒപ്പം രാജസ്ഥാനിലെ വിവിധ വികസന പദ്ധതികളിലേക്ക് യു എ ഇ നിക്ഷേപങ്ങൾ കൂടുതൽ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

Content Highlights:
The UAE and Rajasthan agreed to expand economic, tourism, and investment ties during a meeting in Jaipur. UAE Minister of Economy Abdulla Bin Touq Al Marri met Rajasthan Chief Minister Bhajan Lal Sharma. Discussions focused on tourism, renewable energy, real estate, and direct flights.

 

---- facebook comment plugin here -----

Latest